ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവ്

Share:

സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ തലശേരി – എരഞ്ഞോളിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഗവ:ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ തസ്തികകയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എട്ടാം തരം പാസ്സായിരിക്കണം, വനിതകളായിരിക്കണം, ജോലിപരിചയമുള്ള തലശേരി നഗരസഭ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 17 ന് മുമ്പ് സുപ്രണ്ട്, ഗവ:ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് കണ്ണൂര്‍, എരഞ്ഞോളിപ്പാലം, ചിറക്കര-പി.ഒ, തലശേരി-4, പിന്‍-670104 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

Share: