ഐ.എം. റ്റി പുന്നപ്രയില്‍ എം.ബി.എ അഡ്മിഷന്‍

316
0
Share:

കൊച്ചി: കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരികേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്ര യില്‍ 2019 – 2021 ബാച്ചിലേയ്ക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം. ബി. എ പ്രോഗ്രാമിലേയ്ക്കുള്ള ഗ്രൂപ്പ് ഡിസ്‌കഷന്‍ ആന്റ് ഇന്‍ര്‍വ്യൂ മാര്‍ച്ച് രണ്ടിന് രാവിലെ 10-ന് കോളേജില്‍ നടത്തുന്നു.

ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ അവസരമുണ്ട്. അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദവും, കെ-മാറ്റ്/സി-മാറ്റ്/ ക്യാറ്റ് ഉള്ളവരും, കൂടാതെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും അര്‍ഹരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടുക. വിലാസം – ഡയറക്ടര്‍, ഐ.എം.റ്റി പുന്നപ്ര, ഫോണ്‍ 0477 2267602, 9947733416, 9746125234.

Tagsmba
Share: