ഇക്കണോമിക് സര്‍വീസ്, ജിയോളജിസ്റ്റ് പരീക്ഷ
യു.പി.എസ്.സി നടത്തുന്ന ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്/ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്, കമ്പൈന്‍ഡ് ജിയോ സയന്റിസ്റ്റ്-ജിയോളജിസ്റ്റ് പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത:
ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്: ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് എന്നിവയിലുള്ള ബിരുദാനന്തരബിരുദം.
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്: സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവ പ്രധാന വിഷയമായി പഠിച്ചുള്ള ബിരുദം. അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലുള്ള ബിരുദാനന്തരബിരുദം.
പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
ജിയോളജിസ്റ്റ് ഗ്രൂപ്പ് എ: ജിയോളജിക്കല്‍ സയന്‍സ്/ജിയോളജി/അപ്ലൈഡ് ജിയോളജി/ജിയോഎക്‌സ്പ്ലൊറേഷന്‍/മിനറല്‍ എക്‌സ്പ്ലൊറേഷന്‍/ എന്‍ജിനീയറിങ് ജിയോളജി/ .
മറൈന്‍ ജിയോളജി/എര്‍ത്ത് സയ ന്‍സ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്റ്/ ഓഷ്യനോഗ്രാഫി ആന്‍ഡ് കോസ്റ്റല്‍ ഏരിയ സ്റ്റഡീസ്/പെട്രോളിയം ജിയോസയന്‍സസ്/ പെട്രോളിയം എക്…പെട്രോളിയം എക്‌സ്പ്ലൊറേഷന്‍/ ജിയോകെമിസ്ട്രി/ജിയോളജിക്കല്‍ ടെക്നോളജി/ ജിയോഫിസിക്കല്‍ ടെക്നോളജിയില്‍ മാസ്റ്റര്‍ ബിരുദം.
ജിയോഫിസിസിസ്റ്റ്, ഗ്രൂപ്പ് എ: ഫിസിക്‌സില്‍ എം.എസ്സി അല്ലെങ്കില്‍ അപ്ലൈഡ് ഫിസിക്‌സില്‍ എം.എസ്സി അല്ലെങ്കില്‍ ജിയോഫിസിക്‌സില്‍ എം.എസ്സി. അല്ലെങ്കില്‍ എക്‌സ്പ്ലൊറേഷന്‍ ജിയോഫിസിക്‌സില്‍ ഇന്റഗ്രേറ്റഡ് എം.എസ്സി അല്ലെങ്കില്‍ അപ്ലൈഡ് ജിയോഫിസിക്‌സില്‍ എം.എസ്സി എം.ടെക്.
കെമിസ്റ്റ് ഗ്രൂപ്പ് എ: കെമിസ്ട്രി/അപ്ലൈഡ് കെമിസ്ട്രി/അനലറ്റിക്കല്‍ കെമിസ്ട്രിയില്‍ എം.എസ്സി. അവസാനവര്‍ഷക്കാര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവര്‍ കമ്മിഷന്‍ നിര്‍ദേശിക്കുന്ന സമയത്തിനകം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം.
ജൂനിയര്‍ ഹൈഡ്രോളജിസ്റ്റ്, ഗ്രൂപ്പ് എ: ജിയോളജി/അപ്ലൈഡ് ജിയോളജി/മറൈന്‍ ജിയോളജി/ഹൈഡ്രോളജിയില്‍ മാസ്റ്റര്‍ ബിരുദം.
പ്രായം
ഇക്കണോമിക് സര്‍വീസ്/ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്: 21-30 (2019 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 1989 ഓഗസ്റ്റ് 2-നും 1998 ഓഗസ്റ്റ് 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം.
എസ്.സി., എസ്.ടി., ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും).
ജിയോളജിസ്റ്റ്, ജിയോഫിസിസിസ്റ്റ്, കെമിസ്റ്റ് തസ്തികയ്ക്ക് : 21-32. (2019 ജനുവരി 1 അടിസ്ഥാനമാക്കി. 1987 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവര്‍)
ജൂനിയര്‍ ഹൈഡ്രോളജിസ്റ്റ് തസ്തികയ്ക്ക്: 21-35 (2019 ജനുവരി 1 അടിസ്ഥാനമാക്കി. 1984 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവര്‍)
ഫീസ് 200 രൂപ.
വനിതകള്‍/ എസ്.സി./ എസ്.ടി./ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. എസ്.ബി.ഐ.യുടെ നെറ്റ്ബാങ്കിങ് സൗകര്യമുപയോഗിച്ചോ വിസ/ മാസ്റ്റര്‍കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായോ ഫീസടയ്ക്കാം…….
ഫീസടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ www.upsc.gov.in , www.upsconline.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 16.
വിശദ വിവരങ്ങൾ www.upsc.gov.in , www.upsconline.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. …