ഗവ. ഐ ടി ഐ : അപേക്ഷ ക്ഷണിച്ചു

Share:

കണ്ണൂര്‍ : പിലിക്കോട് ഗവ. ഐ ടി ഐ യിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, വെല്‍ഡര്‍ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറം പിലിക്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസ് കയ്യൂര്‍ ഗവ.ഐ ടി ഐ എന്നിവിടങ്ങളില്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ ജനുവരി 25 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

ഫോണ്‍ 04672 230980.

Share: