ഗവ. ഐ.ടി.ഐയില്‍ ഒഴിവ്

Share:

ഇടുക്കി: കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ടൂറിസ്റ്റ് ട്രേഡില്‍ നിലവിലുള്ള 5 ഒഴിവിലേക്കും എം.എം.വി, ടര്‍ണര്‍, കോപ്പ എന്നീ ട്രേഡുകളിലുള്ള ഒരോ ഒഴിവിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 10ന് രാവിലെ 10 മണിക്ക് എസ്.എസ്.എല്‍.സി ബുക്ക് , ഒറിജിനല്‍ റ്റി.സി, ആധാര്‍, സംവരണ വിഭാഗക്കാര്‍ ആണെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എസ്.എസ്.എല്‍.സി ബുക്കിന്റെ രണ്ട് പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ്, 2600 രൂപ ഫീസ് എന്നിവയുമായി കട്ടപ്പന ഐ.ടി.ഐയില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 250158.

Share: