ഡോക്ടർ നിയമനം

Share:

മലപ്പുറം: വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലേ ഡോക്ടറുടെ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള എം.ബി.ബി.എസ് ബിരുദമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം നവംബര്‍ രണ്ടിന് രാവിലെ 10ന് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. തസ്തികയിലേക്ക് നവംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിനകം വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം, വാഴക്കാട്. പി ഒ, മലപ്പുറം ജില്ല,പിന്‍ 673640 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

ഫോണ്‍ : 0483 2728683.

Tagsdoctor
Share: