കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ്: 965 ഒഴിവുകള്‍

Share:

കേന്ദ്ര സര്‍ക്കാരിനുകീഴിലെ വിവിധ സ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ഥികള്‍ക്ക് ആകെയുള്ള 965 ഒഴിവുകളിലേക്ക് മേയ് ആറ് വരെ അപേക്ഷിക്കാം.

ഒഴിവുകൾ :
റെയില്‍വേയില്‍ അസിസ്റ്റന്‍ഡ് ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ – 300
ഇന്ത്യന്‍ ഓഡനന്‍സ് ഫാക്ടറികളിലെ ഹെല്‍ത്ത് സര്‍വീസില്‍ അസിസ്റ്റന്‍ഡ് മെഡിക്കല്‍ ഓഫീസര്‍ – 46
കേന്ദ്ര മെഡിക്കല്‍ സര്‍വീസുകളില്‍ ജൂനിയര്‍ തസ്തിക – 250
ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലില്‍ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ – 07
ഈസ്റ്റ്, നോര്‍ത്ത്, സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലായി ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഗ്രേഡ് ഗ്രേഡ് II – 362

പ്രായം: 2019 ഓഗസ്റ്റ് ഒന്നിന് 32 വയസ് കവിയാന്‍ പാടില്ല. നിയമാനുസൃത ഇളവുകള്‍ ലഭിക്കും.

യോഗ്യത: അപേക്ഷാര്‍ഥികള്‍ എം.ബി.ബി.എസ് വിജയിച്ചിരിക്കണം.
അവസാന വര്‍ഷ പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അഭിമുഖത്തിന് ഹാജരാകുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം.

ഫീസ്: 200 രൂപ. വനിതാ, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് ഫീസില്ല.

അപേക്ഷ: upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾ upsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Tagscms
Share: