ഹോം ഗാര്‍ഡ്‌സ് റിക്രൂട്ട്‌മെൻറ്

കൊച്ചി: കേരള ഹോം ഗാര്‍ഡ്‌സ് ജില്ലയിലെ ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിൻറെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമതാ പരീക്ഷയും നടത്തുന്നു .
പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ മാര്‍ച്ച് 30 ന് മുമ്പായി എറണാകുളം ഫയര്‍ ആൻറ് റസ്‌ക്യൂ സര്‍വീസസ് ജില്ലാ ഓഫീസറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, പാരാമിലിട്ടറി, പോലീസ്, ഫയര്‍ ആൻറ് റസ്‌ക്യൂ സര്‍വീസസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയില്‍ മുതലായ യൂണിഫോം സര്‍വീസുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത 58 വയസില്‍ താഴെ പ്രായമുളള 10-ാം ക്ലാസ് പാസായിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. 10-ാം ക്ലാസ് പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെ പരിഗണിക്കും.
കൂടുതല്‍ വിവരങ്ങള്‍ അപേക്ഷ ഫോമിൻറെ മാതൃക എന്നിവ എറണാകുളം ഗാന്ധിനഗറിലുളള ജില്ലാ ഫയര്‍ ആൻറ് റസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ ലഭിക്കും.
ഫോണ്‍ : 0484-2207710, 2205550