കരിയർ എക്‌സ്‌പോ 2019

Share:

സംസ്ഥാന യുവജനക്ഷേമ ബോർഡ്, സംസ്ഥാന യുവജന കമ്മീഷൻ, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് & ടെക്‌നോളജി എന്നിവ സംയുക്തമായി എറണാകുളം കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി മെയിൻ ക്യാമ്പസിൽ ഫെബ്രുവരി 22, 23 തീയതികളിൽ കരിയർ എക്‌സ്‌പോ 2019 എന്ന പേരിൽ മെഗാ ജോബ്‌ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

www.careerexpo.in എന്ന വെബ് സൈറ്റ് വഴി 18 വയസ്സ് പൂർത്തിയായ കേരളത്തിലെ യുവതീ യുവാക്കൾക്ക് ഫെബ്രുവരി 20 വരെ തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് സൗജന്യമായി മേളയിൽ പങ്കെടുക്കാം. ഐ.റ്റി, എഞ്ചിനിയറിംഗ്, സെയിൽസ് & മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ബാങ്കിംഗ്, ക്ലറിക്കൽ & മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലയിലുളള നൂറോളം പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കും.

ഹെൽപ്പ് ലൈൻ നമ്പർ.7356357770, 7356357776

Share: