ഹിന്ദി അധ്യാപക കോഴ്സ്

Share:

പത്തനംതിട്ട: പി.എസ്.സി അംഗീകരിച്ച ഡിപ്ലോമ ഇന്‍ എലിമെൻററി എജ്യുക്കേഷന്‍ അധ്യാപക കോഴ്സിൻറെ 2022-24 ബാച്ചിലേക്ക് ജൂലൈ 20നകം രജിസ്റ്റര്‍ ചെയ്യാം.

ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടൂ വിജയിച്ചവര്‍ക്കാണ് അവസരം. ഹിന്ദി ബി.എ, എം.എ യോഗ്യതകളുള്ളവര്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി: 17 നും 35നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.

പട്ടികജാതിക്കാര്‍ക്കും മറ്റ് അ‍ര്‍ഹ വിഭാഗക്കാര്‍ക്കും ഫീസ് ഇളവ് ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 04734 296496, 8547126028.

Share: