ഹാന്‍ഡ്‌ലൂം ടെക്‌നോളജി: അപേക്ഷ ക്ഷണിച്ചു

Share:

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ (ഐ.ഐ.എച്ച്.ടി) ബാലരാമപുരം സെന്ററില്‍ ആരംഭിക്കുന്ന ഹാന്‍ഡ്‌ലൂം വീവര്‍ (ഫ്രെയിം ലൂം), ഹാന്‍ഡ് ഡൈയിങ് ഓപ്പറേറ്റര്‍, ഹാന്‍ഡ് ബ്ലോക്ക് പ്രിന്റിങ്, ഡോബി ഹാന്‍ഡ്‌ലൂം വീവര്‍, ജക്കാര്‍ഡ് ഹാന്‍ഡ്‌ലൂം വീവര്‍, തയ്യല്‍ മെഷീന്‍ ഓപ്പറേറ്റര്‍, പാറ്റേണ്‍ മേക്കര്‍, ഫാബ്രിക് ചെക്കര്‍ എന്നീ കോഴ്‌സുകളിലേക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു മാസമാണ് (300 മണിക്കൂര്‍) കോഴ്‌സിന്റെ ദൈര്‍ഘ്യം.

താത്പര്യമുള്ളവര്‍ ദി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍, തോട്ടട പി.ഒ, കിഴുന്ന, കണ്ണൂര്‍ – 670007 എന്ന വിലാസത്തില്‍ അപേക്ഷിക്കണമെന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷിക്കുന്നയാളുടെ വയസ്, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ നമ്പര്‍ എന്നിവ അപേക്ഷയ്‌ക്കൊപ്പം കാണിച്ചിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 04972 835390, 0471 240864.

Share: