ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ : 47 ഒഴിവുകൾ

Share:

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IOCL) 47 നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൈപ്പ്‌ലൈന്‍ സെക്ടറിലാണ് ഒഴിവുകൾ.

ഒഴിവുകള്‍: എഞ്ചിനീയറിങ് അസിസ്റ്റൻറ് (മെക്കാനിക്കല്‍, ഓപ്പറേഷന്‍സ്, ഇലക്ട്രിക്കല്‍, ടി-ഐ)-27
ടെക്‌നിക്കല്‍ അസിസ്റ്റൻറ് -20

പ്രായം: 18 വയസില്‍ കുറയാനോ 26 വയസില്‍ കവിയാനോ പാടില്ല. 22-12-2020 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവ് ലഭിക്കും. ഒ.ബി.സി വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ ഇളവുണ്ട്.

എഴുത്ത് പരീക്ഷ, സ്‌കില്‍/ പ്രൊഫിഷ്യന്‍സി/ ഫിസിക്കല്‍ ടെസ്റ്റ് (എസ്.പി.പി.ടി) തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷയിലും ഫിറ്റ്‌നെസ് ടെസ്റ്റിലും ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമമായി ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുക.
ഓണ്‍ലൈനായി അപേക്ഷിക്കണം.
നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷ ഫെബ്രുവരി 14ന്
വിശദവിവരങ്ങള്‍ക്ക്: https://iocl.com സന്ദര്‍ശിക്കുക.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി:  ജനുവരി 15.

Tagsiocl
Share: