ബയോടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക നിയമനം

Share:

തിരുവനന്തപുരം:  സർക്കാർ ആർട്‌സ് കോളജിൽ ബയോടെക്‌നോളജി വിഷയത്തിൽ നിലവിലുള്ള രണ്ട് ഒഴിവുകളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായി മെയ് 24 ന് രാവിലെ 11 ന് ഇന്റർവ്യൂ നടത്തും.

കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്‌ക്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക നിയമനം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 27 ന് രാവിലെ 11 ന് നടക്കും.

യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

Share: