ടൈപ്പ്‌ റൈറ്റിംഗ്/കംപ്യൂട്ടർ വേർഡ് പ്രൊസസ്സിംഗ് കോഴ്‌സ്

Share:

കോഴിക്കോട്: കേരളാ നാഷണൽ എംപ്ലോയ്‌മെൻറ് സർവ്വീസ് (കേരള) വകുപ്പിൻറെ കീഴിലെ കോച്ചിംഗ് കം ഗൈഡൻസ് സെൻറർ ഫോർ എസ്.സി./ എസ്.ടിയുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി, ടൈപ്പ്‌ റൈറ്റിംഗ്/കംപ്യൂട്ടർ വേർഡ് പ്രൊസസ്സിംഗ് കോഴ്‌സ് നടത്തുന്നു.
എസ്.എസ്.എൽ.സി യോഗ്യതയുള്ള, 38 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സിവിൽ സ്റ്റേഷനിലെ ഓഫീസിൽ ഹാജരായി നേരിട്ട് അപേക്ഷ സമർപ്പിക്കാം.
അവസാന തീയതി: ജൂലൈ 13. ഫോൺ: 0495-2376179 .

Share: