എസ്എസ്എല്‍സി ലവൽ പ്രിലിമിനറി പരീക്ഷ പരീശിലനം

Share:

കോഴിക്കോട്: പി.എസ്.സി. നടത്തുന്ന എസ്എസ്എല്‍സി ലവൽ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൻറെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫിബ്രവരി 10 ന് മുമ്പ് പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസില്‍ പേര്, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം.

ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന 50 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രവേശനം.

ഫോൺ: 0495-2376179.

Share: