സംരംഭകത്വ വികസന പരിശീലനം

Share:

കോഴിക്കോട്: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18നും 45നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് 12 ദിവസത്തെ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കും.

പത്താം ക്ലാസാണ് യോഗ്യത.

അവിവാഹിതര്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, തൊഴില്‍രഹിതര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 2400 രൂപ യാത്രാബത്ത നല്‍കും.

സെപ്റ്റംബറിലാണ് ജില്ലയിലെ പരിശീലനം.

വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ (പേര്, വിലാസം, ഫോണ്‍ നമ്പര്‍, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴില്‍ ഉണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക വരുമാനം ഉള്‍പ്പെടെ) മേഖല മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, രണ്ടാംനില, നിര്‍മ്മല്‍ ആര്‍ക്കേഡ്, മിനി ബൈപാസ് റോഡ്, എരഞ്ഞിപ്പാലം പിഒ, കോഴിക്കോട് -673006 എന്ന വിലാസത്തില്‍ ആഗസ്റ്റ് 15നകം സമര്‍പ്പിക്കണം.

ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.

ഫോണ്‍: 0495 2766454, 9496015009.

Share: