അസിസ്റ്റൻറ് പ്രൊഫസര്‍: അഭിമുഖം 23 ന്

Share:

കാസർഗോഡ് : ഐ.എച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ചീമേനിയില്‍ നടപ്പ് അധ്യയന വര്‍ഷത്തേക്കുള്ള താല്‍ക്കാലിക അസിസ്റ്റൻറ് പ്രൊഫസര്‍മാരുടെ അഭിമുഖം മെയ് 23ന് രാവിലെ 10ന് കോളേജില്‍ നടക്കും.
കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. അതാത് വിഷയങ്ങളില്‍ പി.ജി, നെറ്റ് എന്നിവയാണ് യോഗ്യത. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.
താല്‍പ്പര്യമുള്ളവര്‍ യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാകണം.
ഫോണ്‍ 0467 2257541.

Share: