ത്രിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Share:

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻറ് ലൂം ടെക്നോളജി ത്രിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, സേലം(തമിഴ്നാട്), ഗഡക് (കർണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻറ് ലൂം ആൻറ് ടെക്നോളജികളിൽ നടത്തിവരുന്ന എ ഐ സി ടി ഇ അംഗീകാരമുള്ള ത്രിവത്സര ഹാൻറ്ലൂം ആൻറ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിനാണ് അപേക്ഷ ക്ഷണിച്ചത്.

എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവർക്ക് അപേക്ഷിക്കാം.

പ്രായം 2023 ജൂലൈ 1-ന് 15 വയസ്സിനും 23 വയസ്സിനും മദ്ധ്യേ ആയിരിക്കണം. പട്ടികജാതി/പട്ടിക വർഗ്ഗക്കാർക്ക് പരമാവധി പ്രായം 25 വയസ്സാണ്. 20 ശതമാനം സീറ്റിൽ നെയ്ത്ത് വിഭാഗത്തിൽപെട്ടവർക്ക് സംവരണമുണ്ട്. കൂടാതെ കേരള സർക്കാർ സംവരണതത്വം അനുസരിച്ചുള്ള സംവരണവും അനുവദിക്കും.

കണ്ണൂരിലെ ആകെയുള്ള 40 സീറ്റിൽ 30 സീറ്റ് കേരളത്തിൽ നിന്നുള്ളവർക്കും തമിഴ്നാട്-6, കർണ്ണാടക-2, പോണ്ടിച്ചേരി-2, എന്നീ അനുപാതത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കുമായി നീക്കിവെച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സേലം-17, വെങ്കിടഗിരി-3, ഗഡക്-3 എന്നീ അനുപാതത്തിൽ പ്രസ്തുത ഐ.ഐ.എച്ച്.ടികളിലും പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്നവർക്ക് സർക്കാർ അനുവദിക്കുന്ന നിരക്കിൽ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓൺലൈനായി www.iihtkannur.ac.in എന്ന വെബ്സൈറ്റ് വഴിയും സമർപ്പിക്കാം. അപേക്ഷഫോറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും, എല്ലാം ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ നിന്നും, മുകളിൽ നൽകിയ വെബ്സൈറ്റിൽ നിന്നും ലഭിക്കും.

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ജൂൺ 26.

വിശദവിവരങ്ങൾക്ക്: എക്സിക്യൂട്ടീവ് ഡയരക്ടർ ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻറ്ലൂം ടെക്നോളജി കണ്ണൂർ പി. ഒ. കിഴുന്ന, തോട്ടട, കണ്ണൂർ-7

ഫോൺ : 0497 2835390, 0497-2965390

Share: