പ്രവർത്തി പരിചയം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു

Share:

കോഴിക്കോട് : അഭ്യസ്ത വിദ്യരായ പട്ടികജാതി വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് പ്രവർത്തി പരിചയം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നേഴ്സിംഗ്, ജനറൽ നേഴ്സിംഗ് , പാരാമെഡിക്കൽ കോഴ്സുകൾ, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐ.ടി.ഐ, അംഗീകൃത തെറാപ്പിസ്റ്റുകൾ, സ്പെഷൽ എഡ്യൂക്കേറ്റേഴ്സ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള കോർപ്പറേഷൻ പരിധിയിലെ സ്ഥിര താമസക്കാർക്ക് അപേക്ഷിക്കാം.
യോഗ്യത അനുസരിച്ച് 7,000 രൂപമുതൽ 10,000 രൂപ വരെ പ്രതിമാസ സ്റ്റൈപ്പൻ റ് ലഭിക്കുന്നതാണ്. പരിശീലന കാലയളവ് രണ്ട് വർഷമാണ്. അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, കോർപ്പറേഷനിൽ സ്ഥിരതാമസമാണെന്ന സാക്ഷ്യപത്രം, റേഷൻ കാർഡ്, ആധാർകാർഡ് ഇവയുടെ പകർപ്പ് എന്നിവ സഹിതം കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ മെയ് 30 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 8547630149, 9526679624

Share: