ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 27ന്

Share:

കൊല്ലം : ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഫിറ്റര്‍, ടര്‍ണര്‍, പെയിന്റര്‍ ജനറല്‍, എംപ്ലോയബിലിറ്റി സ്‌കില്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ 27ന് നടക്കും.
ഫിറ്റര്‍, ടര്‍ണര്‍, പെയിന്റര്‍ ജനറല്‍ എന്നീ തസ്തികകളിലേക്കുള്ള യോഗ്യത എന്‍.ടി.സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമോ, എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമോ, മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമയോ ആണ്.

എം.ബി.എ യോഗ്യതയുള്ളവരെയാണ് എംപ്ലോയബിലിറ്റി സ്‌കില്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഒക്‌ടോബര്‍ 27ന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍ എത്തണം.

ഫോണ്‍: 0474-2712781.

Share: