ലാബ് അനലിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

Share:

ക്ഷീരവികസന വകുപ്പിന്റെ തെന്‍മലയിലെ പാല്‍ പരിശോധനാ ചെക്ക് പോസ്റ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലബ് അനലിസ്റ്റിനെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബി. ടെക് (ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി)/ബി.എസ്.സി (കെമസ്ട്രി)/ഇന്‍ഡസ്ട്രിയല്‍ കെമസ്ട്രി/ബയോകെമസ്ട്രി യോഗ്യതയുള്ളവര്‍ക്ക് ബയോഡാറ്റ സഹിതം അപേക്ഷ സമര്‍പ്പിക്കാം.
രാത്രികാല ഷിഫ്റ്റിലും ജോലി ചെയ്യുന്നതിന് സന്നദ്ധതയുള്ളവര്‍ ആയിരിക്കണം അപേക്ഷകര്‍. അപേക്ഷ ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ്, സെന്റ് മേരീസ് ബില്‍ഡിംഗ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം-1 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 31 നകം സമര്‍പ്പിക്കണം.
അഭിമുഖത്തിന് യോഗ്യത നേടുന്നവരുടെ ലിസ്റ്റ് നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചിന് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. അഭിമുഖം നവംബര്‍ അഞ്ചിന് രാവിലെ 10ന് മുതല്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഫോണ്‍: 0474-2748098.

Share: