പുരാവസ്തു വകുപ്പിൽ ഒഴിവുകൾ

പാലക്കാട് : പുരാവസ്തു വകുപ്പിൻറെ കീഴില്‍ പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് ജീവനക്കാരെ നിയോഗിക്കുന്നതിന് വോക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തും.
ഏഴാം ക്ലാസ് പാസായവരും 18 വയസ് പൂര്‍ത്തിയായവരുമായ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, വയസ്, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 30ന് രാവിലെ 10ന് ഹില്‍പാലസ് മ്യൂസിയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 0471-2577465.






