വിമുക്തി ജില്ലാ കോ-ഓഡിനേറ്ററുടെ ഒഴിവ്

Share:

മലപ്പുറം ജില്ലയിലെ എക്‌സൈസ് വകുപ്പിൻറെ വിമുക്തി മിഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിമുക്തി കോ ഓഡിനേറ്റര്‍ (ഒരു ഒഴിവ്) താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായം : 23-60 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത : സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വുമന്‍ സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ എതെങ്കിലുമൊന്നില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.

അപേക്ഷകര്‍ ബയോഡാറ്റ, മൊബൈല്‍ ഫോണ്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 25ന് അഞ്ചിന് മുമ്പായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം, എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ഫോണ്‍: 0483 2734886, 2734800

Share: