മേട്രണ്‍ കം റെസിഡൻറ് ട്യൂട്ടര്‍ ഒഴിവ്

Share:

മലപ്പുറം : പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പെരുമ്പടപ്പ്, പെരിന്തല്‍മണ്ണ, മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂര്‍ പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ രാത്രി കാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി മേട്രണ്‍ കം റെസിഡൻറ് ട്യൂട്ടറുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിരുദവും ബി.എഡ് യോഗ്യതയുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.(അവരുടെ അഭാവത്തില്‍ പൊതുവിഭാഗത്തില്‍ നിന്നുള്ളവരെ പരിഗണിക്കും)

അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം ആഗസ്ത് 23 ശനിയാഴ്ച രാവിലെ 9.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇൻറ്ര്‍വ്യൂവില്‍ പങ്കെടുക്കണം.

ഫോണ്‍: 0483 2734901.

Tagsmatron
Share: