മേട്രണ്‍ കം റസിഡൻറ് ട്യൂട്ടർ അഭിമുഖം

കൊല്ലം : ഓച്ചിറ, ശാസ്താംകോട്ട, പുത്തൂര്‍, എഴുകോണ്‍, ചാത്തന്നൂര്‍ ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും പോരുവഴി, കുന്നത്തൂര്‍, പുനലൂര്‍ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും കരാറടിസ്ഥാനത്തില്‍ മേട്രണ്‍ കം റസിഡൻറ് ട്യൂട്ടറെ നിയമിക്കും.
ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതിവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഇവരുടെഅഭാവത്തില്‍ പൊതുവിഭാഗത്തിലുള്ളവരെയും പരിഗണിക്കും.
ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് പുരുഷന്‍മാരെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് വനിതകളെയുമാണ് നിയമിക്കുന്നത്.
പ്രതിമാസം 12000 രൂപ ഓണറേറിയം ലഭിക്കും.
ബയോഡേറ്റ, ജാതി, യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഓഗസ്റ്റ്് എട്ടിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2794996.





