പിആർഒ ഒഴിവ്

ആലപ്പുഴ: ഗവ.ടി.ഡി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസർ (പി.ആർ.ഒ) തസ്തികയിലെ 2 താൽക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത : എം.ബി.എ /എം.എച്ച്.എ/ എം.പി.എച്ച് /എം.എസ്.ഡബ്ല്യു പാസായിരിക്കണം.
പ്രായം : അപേക്ഷകർക്ക് 2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്.
പ്രതിമാസ വേതനം 20,000/- രൂപ.
എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
കേരളത്തിലെ ഏതെങ്കിലും ഗവൺമെൻ്റ് ആശുപത്രിയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
https://nicforms.nic.in/nicforms_designer/nic_form_selector.php?form_id=enRhYmxlNjg4MjgxYjQ2NTVmOTIwMjUwNzI1NA==
എന്ന ലിങ്ക് വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ.
അപേക്ഷയുടെ പകർപ്പ്, ആധാർ കാർഡ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ആഗസ്റ്റ് 14 വൈകിട്ട് അഞ്ച് മണിക്ക് മുൻപായി നേരിട്ടോ, ദൂതൻ മുഖേനയോ തപാൽ വഴിയോ എത്തിക്കേണ്ടതാണ്.
ഫോൺ: 0477 2282021 .






