വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ

Share:

ആലപ്പുഴ: ലഹരി വർജ്ജന മിഷനായ വിമുക്തിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത- സോഷ്യൽ വർക്ക്, സൈക്കോളജി, വിമന്‍ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഏതിലെങ്കിലും സർവകലാശാലാ ബിരുദാനന്തര ബിരുദം. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാര്‍, അർധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായം: ജനുവരി ഒന്നിന് 23നും 60നും മധ്യേ.

പ്രതിമാസ മാസ ശമ്പളം:  50,000 രൂപ.

അപേക്ഷ ഫെബ്രുവരി 20നകം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയം, ഇരുമ്പുപാലം പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 9447178056.

Share: