ടെയ് ല ർ ഒഴിവ്

Share:

എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെൻറ്ർ പുനരാരംഭിക്കുന്നതിൻറെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന ടെയ്ലർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി രണ്ടിനു രാവിലെ 10.30ന് വാക് ഇൻ ഇൻറ്ർവ്യൂ നടത്തും.

തയ്യലിൽ പ്രവൃത്തി പരിചയവും ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുവാൻ കഴിവുള്ളവരുമായ ഭിന്നശേഷിക്കാർക്കായാണ് ഇൻറ്ർവ്യൂ നടത്തുന്നത്. അഭിമുഖവും പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിൻറെ ഓഫീസിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.

Tagstailor
Share: