വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 16ന്

Share:

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസില്‍ നാഷണല്‍ ആമ്പിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് പ്രോഗ്രാം, സ്റ്റേറ്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് പ്രോഗ്രാം എന്നീ പ്രോജക്ടുകളുടെ ഭാഗമായുള്ള ജല/വായു സാമ്പിള്‍ ശേഖരണത്തിന് കാരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ആഗസ്റ്റ് 16ന് നടക്കും.

എഞ്ചിനീയറിംഗ്(വിവിധ ബ്രാഞ്ച്) ബിരുദവും രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ താത്പര്യവുമുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

പ്രായം 2017 ജനുവരി ഒന്നിന് 30 വയസ് കവിയാന്‍ പാടില്ല.

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11 മുമ്പ് ചാമക്കടയിലുള്ള കൊല്ലം ജില്ലാ ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474-2762117 എന്ന നമ്പരില്‍ ലഭിക്കും.

Share: