ഗസ്റ്റ് ഫാക്കല്‍റ്റി; അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻ റ് ട്രാവല്‍ സ്റ്റഡീസിൻ റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് അക്കാഡമിക് അസിസ്റ്റൻ റ് എന്ന താത്കാലിക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
യോഗ്യത – 55 ശതമാനം മാര്‍ക്കോടെ എം കോം റെഗുലര്‍, എംബിഎ റഗുലര്‍ കോഴ്സ് (ഫുള്‍ ടൈം) പാസായിരിക്കണം.

പ്രായം :2022 ജനുവരി ഒന്നിന് 40 വയസ് തികയാന്‍ പാടില്ല.

നെറ്റ് യോഗ്യത യുളളവര്‍ക്കും യു.ജി /പി.ജി ക്ലാസുകളില്‍ മിനിമം ഒരു വര്‍ഷത്തെ അധ്യാപന പരിചയം ഉളളവര്‍ക്ക് മുന്‍ഗണന.
പ്രതിമാസ വേതനം 24000 രൂപ. പിഎച്ച്ഡി യോഗ്യതയുളളവര്‍ക്ക് 30000 രൂപ.

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബർ 25.
അപേക്ഷകള്‍ ഡയറക്ടര്‍, കിറ്റ്സ്, തൈക്കാട് , തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയക്കണം.

വെബ് സൈറ്റ് : www.ktttscdu.org

ഫോണ്‍ : 0471 2 329 468/2 329 539.

Share: