ഗസ്റ്റ് ഫാക്കൽറ്റി നിയമനം

Share:

തിരുവനന്തപുരം: എൽ.ബി.എസിന് കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെൻറർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈൻഡിംഗ് കോഴ്‌സ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്.
പ്രിൻറിംഗ് ടെക്‌നോളജിയിലുള്ള ഡിപ്ലോമ/ ബുക്ക് ബൈൻഡിംഗിൽ കെ.ജി.ടി.ഇ അല്ലെങ്കിൽ എൻ.ജി.ടി.ഇ ലോവർ/ വി.എച്ച്.എസ്.സി വിത്ത് പ്രിൻറിംഗ് ടെക്‌നോളജി അല്ലെങ്കിൽ തതുല്യ യോഗ്യതയും പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർ ഇൻ ചാർജ്, സെൻറർ ഫോർ എക്‌സൽസ് ആൻഡ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857.

Share: