നിര്‍മിതി കേന്ദ്രം: കരാര്‍ നിയമനത്തിന് അപേക്ഷിക്കാം

Share:

കൊല്ലം നിര്‍മിതി കേന്ദ്രം ഓഫീസില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, സൂപ്പര്‍വൈസര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷിക്കാം.

പ്രായം 21 നും 36 നും ഇടയില്‍.

ബി ടെക് സിവില്‍ യോഗ്യതയുള്ളവര്‍ക്ക് അസ്റ്റിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്കും സിവില്‍ ഡിപ്ലോമയുള്ളവര്‍ക്ക് സൂപ്പര്‍വൈസര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ ആഗസ്റ്റ് 21ന് വൈകിട്ട് അഞ്ചിനകം മെമ്പര്‍ സെക്രട്ടറി, നിര്‍മിതി കേന്ദ്രം, പള്ളിത്തോട്ടം, കൊല്ലം-6 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

വിശദ വിവരങ്ങള്‍ 0474-2750064 എന്ന നമ്പരില്‍ ലഭിക്കും.

Share: