സ്‌കോളർഷിപ്പ് / വിദ്യാഭ്യാസ ധനസഹായം

Share:

ഹിന്ദി സ്‌കോളർഷിപ്പ്

തിരുഃ കേരളത്തിലെ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 2021-22 അദ്ധ്യായന വർഷം ഹിന്ദി സ്‌കോളർഷിപ്പ് പുതുക്കി നൽകുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. www.dcescholarship.kerala.gov.in മുഖേന സെപ്റ്റംബർ 15 നകം അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: 0471-2306580, 9446780308.

സംസ്‌കൃതസ്‌കോളർഷിപ്പ് പുതുക്കാം

കേരളത്തിലെ എല്ലാ സംസ്‌കൃത കോളേജിലെയും വിദ്യാർത്ഥി/വിദ്യാർത്ഥിനികളിൽ നിന്നും സംസ്‌കൃതം പ്രധാനവിഷയമായി എടുത്തുപഠിക്കുന്ന ആർട്‌സ് & സയൻസ് കോളേജുകളിലെയും ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലെയും വിദ്യാർത്ഥി/വിദ്യാർത്ഥിനികളിൽ നിന്നും 2021-22 വർഷത്തെ സ്‌കോളർഷിപ്പ് പുതുക്കി നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. www.dcescholarship.kerala.gov.in മുഖേന സെപ്റ്റംബർ 15 നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471 2306580, 9446780308.

സ്‌കോളർഷിപ്പ് അപേക്ഷ 25 വരെ സ്വീകരിക്കും

തിരുവനന്തപുരം: ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സ്‌കോളർഷിപ്പിനുള്ള അപേക്ഷ സെപ്റ്റംബർ 25 വരെ തിരുവനന്തപുരം അർബൻ – 1 ഐ സി ഡി എസ് പ്രോജക്ടിൽ സ്വീകരിക്കും. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, സുബാഷ് നഗർ, ഈഞ്ചക്കൽ (ഫോൺ – 0471 2464059) എന്ന വിലാസത്തിൽ ബന്ധപ്പെടണം.

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്

സംസ്ഥാനത്തിത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 2021-22 അദ്ധ്യയന വർഷത്തെ സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് (റിന്യൂവൽ) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
2020-21 അദ്ധ്യയന വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കലിന് അവസരം. ബിരുദ വിദ്യാർത്ഥിനികൾക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 6,000 രൂപ വീതവും, പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ്. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥിനികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2302090, 2300524.

വിദ്യാഭ്യാസ ധനസഹായം : അപേക്ഷ ക്ഷണിച്ചു

വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വനിത ശിശുവികസന വകുപ്പിന്റെ വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബിപിഎല്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട സംസ്ഥാന സര്‍ക്കാര്‍ /എയിഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. വിവാഹ മോചിതരായ വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയവരുടെയും ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞവരുടെയും മക്കള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതം/പക്ഷാഘാതം സംഭവിച്ച് കിടപ്പിലായ അവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവരുടെ കുട്ടികള്‍, എആര്‍ടി തെറാപ്പി ചികിത്സ നടത്തുന്ന എച്ച്‌ഐവി ബാധിതരുടെ കുട്ടികള്‍ എന്നിവര്‍ക്ക് ധനസഹായം ലഭിക്കും. ഇതിനായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യണം. ഒരു കുടുംബത്തില്‍ പരമാവധി രണ്ടുപേര്‍ക്കാണ് ധനസഹായം ലഭിക്കുക. സംസ്ഥാന /കേന്ദ്ര സര്‍ക്കാരില്‍ നിന്നും സ്‌കോളര്‍ഷിപ്പുകളൊന്നും ലഭിക്കുന്നില്ല എന്ന വിദ്യാഭ്യാസ മേധാവിയുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ കൈപ്പറ്റുന്നവര്‍ ധനസഹായത്തിന് അര്‍ഹരല്ല. അപേക്ഷയോടൊപ്പം ബാങ്ക് പാസ് ബുക്കിന്റെ അക്കൗണ്ട് നമ്പര്‍ വരുന്ന പേജ് (അപേക്ഷകയുടെയും കുട്ടിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട്) അപ്‌ലോഡ് ചെയ്യണം.

അപേക്ഷകള്‍ www.schemes.wcd.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ സപ്തംബര്‍ 15 നകം അതത് ഐ സി ഡി എസ് ഓഫീസര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോണ്‍: 0497 2700708.

Share: