ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചി: സംസ്ഥാന ഗവ: പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെൻററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
50 ശതമാനം മാര്‍ക്കോടുകൂടിയുളള പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യാ എന്നിവയും പരിഗണിക്കും.
പട്ടികജാതി മറ്റര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും.
കോവിഡ് വ്യപന കാലമായതിനാല്‍ ഡിസംബര്‍ 25 വരെ തീയതി നീട്ടി.
പൂരിപ്പിച്ച അപേക്ഷ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട വിലാസത്തില്‍ അയക്കണം.

ഫോണ്‍ 8547126028.

Share: