റിസോഴ്സ് അധ്യാപക നിയമനം; അഭിമുഖം 31-ന്

Share:

ആലപ്പുഴ: സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി റിസോഴ്സ് അധ്യാപകരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി നിയമിക്കുന്നു. ഇംഗ്ലീഷ് എന്റിച്ച്‌മെൻറ് പ്രോഗ്രാമിൻറെ ഭാഗമായാണിത്. എന്‍.എസ്.ക്യൂ.എഫ് കോഴ്സായ സി.ഇ.ടി. (കമ്മ്യൂണിക്കേറ്റീവ് എലിജിബിള്‍ ട്രെയിനിങ്)/ അസാപ്പിൻറെ സ്‌കില്‍ ഡെവലപ്മെൻറ് എക്‌സിക്യൂട്ടീവ് (എസ്.ഡി.ഇ) പരിശീലനവും ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത.

യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 31-ന് രാവിലെ 11-ന് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ (കളക്ടറേറ്റിന് സമീപം) നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

ഫോണ്‍: 0477 2252908.

Share: