ജെഇഇ അഡ്വാൻസ്‌ഡ്‌ രജിസ്‌ട്രേഷൻ: സെപ്‌തംബർ 11 മുതൽ

316
0
Share:

തിരുവനന്തപുരം : ഐഐടികളിലെ പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ സെപ്‌തംബർ 11 മുതൽ 16 വരെ നടത്താം.

സെപ്‌തംബർ 27നാണ്‌ പരീക്ഷ. ഒക്ടോബർ അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന 2. 5 ലക്ഷം പേർക്കാണ്‌ ജെഇഇ അഡ്വാൻസ്‌ഡ്‌ എഴുതാൻ അവസരം. സെപ്‌തംബർ 17 വരെ http://jeeadv.ac.in ൽ ഫീസ് അടയ്ക്കാം .
ജെഇഇ അഡ്വാൻസിഡിന്‌ ഇത്തവണ പ്ലസ്‌ ടു (തത്തുല്യം) മാർക്കിൽ 75 ശതമാനം വേണമെന്ന നിബന്ധന കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

വിശദ വിവരങ്ങൾ http://jeeadv.ac.in വെബ്‌സൈറ്റിലെ  ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും.

Tagsjee
Share: