മിനി ജോബ് ഫെയർ

തിരുവനന്തപുരം: മോഡൽ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചും നെയ്യാർഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ഒക്‌ടോബർ 29നു രാവിലെ 9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ വിവിധ കമ്പനികളിലായി 500 ലധികം ഒഴിവുകളുണ്ട്.
കൊമേഴ്‌സ്, മാനേജ്‌മെൻറ്, ഓട്ടോമൊബൈൽ, നഴ്‌സിംഗ്, ഐ.ടി മേഖലകളിലാണ് കൂടുതൽ ഒഴിവുകൾ. പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയുളളവർക്ക് തൊഴിൽമേള പ്രയോജനപ്പെടുത്താം.
മിനി ജോബ് ഫെയറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ https://forms.gle/kwt7XFmTbQh1GWtR6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
ആലപ്പുഴ: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി മിനി ജോബ് ഡ്രൈവ് നടത്തുന്നു. സ്വകാര്യ മേഖലയിലെ പത്തോളം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ഡ്രൈവ് ഒക്ടോബര്‍ 30ന് ആലപ്പുഴ ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ നടക്കും. പ്ലസ് ടു മുതല്‍ ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉളളവര്‍ക്ക് ജോബ് ഡ്രൈവില്‍ പങ്കെടുക്കാം.
പരമാവധി പ്രായം 35 വയസ്സ്.
യോഗ്യരായവര്‍ രാവിലെ 9.30 ന് എത്തണം.
ഫോണ്‍ : 8304057735






