അതിഥി അധ്യാപക നിയമനം

Share:

തിരുവനന്തപുരം , സ്വാതി തിരുനാള്‍ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തില്‍ ഒഴിവുള്ള ഒരു തസ്തികയിലേക്കും വോക്കല്‍ വിഭാഗത്തില്‍ ഒഴിവുള്ള മൂന്ന് തസ്തികകളിലേക്കും അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ നാലിന് രാവിലെ 11ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, പാനല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകര്‍പ്പുകളും അഭിമുഖസമയത്ത് ഹാജരാക്കണം.

Share: