അധ്യാപക ഒഴിവുകൾ

Share:

തൃശൂർ : ഗവ.ടെക്നിക്കൽ ഹൈസ്കൂൾ കോക്കൂരിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഓട്ടോമൊബൈൽ, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രോണിക്സ്, ഡ്രാഫ്റ്സ് മാൻ ഗ്രേഡ് – മെക്കാനിക്കൽ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ, ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ, ഇലക്ട്രോണിക്സ് എന്നീ തസ്തികകളിലേക്കുള്ള ഇൻറർവ്യൂ ജൂൺ ഏഴിന് ബുധനാഴ്ച രാവിലെ 10 മണിക്കും ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഇൻറർവ്യൂ ജൂൺ ഏഴിന് ഉച്ചക്ക് രണ്ട് മണിക്കും നടക്കും.
ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത.
യോഗ്യതയുള്ളവർ അസ്സൽ രേഖകളും പകർപ്പും സഹിതം ഓഫീസിൽ കൂടികാഴ്ചക്ക് ഹാജരാക്കേണ്ടതാണ് ഫോൺ :0494 2651971, 9400006487

Share: