പി. ആർ. ഡിയിൽ ഇൻറേൺഷിപ്

Share:

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ പ്രസിദ്ധീകരണം, ഇലക്‌ട്രോണിക് മാധ്യമം, പരസ്യം, വാർത്താവിഭാഗം, ഫീൽഡ് പബ്‌ളിസിറ്റി, മാധ്യമ നിരീക്ഷണം തുടങ്ങിയ പബ്‌ളിക് റിലേഷൻസിന്റെ വിവിധ മേഖലകളിൽ ആറു മാസത്തെ ഇൻറേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ജേർണലിസം, പബ്‌ളിക് റിലേഷൻസ് എന്നീ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തരബിരുദം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പി. ജി ഡിപ്ലോമ എന്നിവ 2016 ജനുവരി ഒന്നിനു ശേഷം നേടിയ കേരളീയർക്ക് അപേക്ഷിക്കാം.

സ്വന്തമായി സ്മാർട്ട് ഫോണും ഇന്റർനെറ്റ് ഡേറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. വകുപ്പിന്റെ ഡയറക്‌ട്രേറ്റുകളിലും ജില്ലാ ഓഫീസുകളിലുമായാണ് പരിശീലനം. പ്രതിമാസം 5000 രൂപയാണ് സ്‌റ്റൈപ്പന്റ്. അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം നവംബർ 22ന് മുമ്പ് കിട്ടത്തക്ക വിധം ഡയറക്ടർ, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്‌ളോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കവറിന് പുറത്ത് അപ്രന്റീസ്ഷിപ്പ് എന്നു കാണിച്ചിരിക്കണം. അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവരെ വിവരം അറിയിക്കും. അറിയിപ്പിൽ പറയുന്ന തീയതിയിലും സമയത്തും ചേരാൻ തയ്യാറായെത്തണം.
ജോലി കിട്ടിയോ മറ്റു കാരണത്താലോ ഇൻറേൺഷിപ് ഇടയ്ക്കുവച്ച് മതിയാക്കുന്നവർ 15 ദിവസത്തെ നോട്ടീസ് നൽകണം. ഏതെങ്കിലും ഘട്ടത്തിൽ പ്രവർത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്രന്റീസായി തുടരാൻ അനുവദിക്കാനാവാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാവുകയോ ചെയ്താൽ അവരെ മുന്നറിയിപ്പില്ലാതെ അപ്രന്റീസ്ഷിപ്പിൽ നിന്ന് ഒഴിവാക്കും. ഇടയ്ക്കുവച്ച് അവസാനിപ്പിക്കേണ്ടി വരുന്നവർക്ക് പൂർത്തിയാക്കിയ ദിവസത്തെ സർട്ടിഫിക്കറ്റ് നൽകും. ഇക്കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അവകാശം വകുപ്പിനായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9496003235, 0471 2518471.

Share: