കിർടാഡ്‌സിൽ ഇൻറേൺഷിപ്പ്

Share:

കോഴിക്കോട് :  കിർടാഡ്‌സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്‌മെ ൻറ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്‌സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്‌സ്) വകുപ്പിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടികവിഭാഗ ജനതയുടെ ഉന്നമനത്തിലും അവർക്കിടയിൽ പ്രവർത്തിക്കുവാനും താല്പര്യമുള്ള ഗവേഷണാർഥികൾക്ക് ഇൻറേൺഷിപ്പ് ചെയ്യുന്നതിനു താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

10 ഒഴിവുകളാണുള്ളത്.

നരവംശശാസ്ത്രം/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പ്രതിമാസം 3,500 രൂപ യാത്രാ ചെലവ് ലഭിക്കും.

മൂന്നു മാസമാണു കാലാവധി.

പ്രായപരിധി:  2022 ജനുവരി ഒന്നിന് 25 വയസിൽ കൂടാൻ പാടില്ല. പട്ടികജാതി പട്ടികവർഗ സമുദായങ്ങളിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

ഉദ്യോഗാർഥികൾ വകുപ്പിൻറെ വെബ്‌സൈറ്റ് ആയ kirtads.kerala.gov.in ലെ ഗൂഗിൾ ഫോം മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.

ജനുവരി നാലിന് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും.

അപേക്ഷകൾ പരിഗണിച്ചു നിശ്ചിത യോഗ്യതയുള്ളവരെ ഇൻറർവ്യൂ മുഖേന തെരഞ്ഞെടുക്കും. ഇൻറർവ്യൂ തീയതി ഫോൺ മുഖേനയോ ഇ-മെയിൽ സന്ദേശം വഴിയോ അറിയിക്കും. തപാൽ അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ലെന്ന് ഡയറക്ടർ അറിയിച്ചു.

Share: