ഇൻറേൺഷിപിന് അവസരം

Share:

തൃശൂർ : നവകേരളം കർമ്മ പദ്ധതിയിൽ ആറുമാസത്തേക്ക് ഇൻറേൺഷിപിന് അപേക്ഷ ക്ഷണിച്ചു. എൻവയോൺമെൻ റ ൽ സയൻസ്, ജിയോളജി, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, സിവിൽ എഞ്ചിനീയറിങ് കൃഷി എന്നി വിഷയങ്ങളിൽ ബിരുദം,ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിജി ഡിപ്ലോമ വിജയിച്ചവർക്കും സിവിൽ എഞ്ചിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ പാസായവർക്കും അപേക്ഷിക്കാം.
പ്രായപരിധി : 27 വയസ് വരെ
www.careers.haritham.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
ഫോൺ: 9188120328

Share: