ഫോട്ടോഗ്രാഫര്‍ – അപേക്ഷ ക്ഷണിച്ചു

Share:

കൊല്ലം, എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന് വേണ്ടി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.
ഫോട്ടോഗ്രാഫര്‍മാര്‍ ഡിജിറ്റല്‍ എസ് എല്‍ ആര്‍/ മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈറെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയും ബയോഡാറ്റയും ഓഗസ്റ്റ് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് കരാര്‍ ഒപ്പിടുന്ന തീയതി മുതല്‍ 2024 മാര്‍ച്ച് 31 വരെയായിരിക്കും ഫോട്ടോഗ്രാഫര്‍ പാനലിന്റെ കാലാവധി. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യ പരിപാടിക്ക് 700/- രൂപയും തുടര്‍ന്ന് എടുക്കുന്ന രണ്ട് പരിപാടികള്‍ക്ക് 500/- രൂപ വീതവും പ്രതിഫലം നല്കുന്നതാണ്. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ചെയര്‍മാന്‍ ആയുള്ള മൂന്നംഗ സമിതിയാണ് പാനല്‍ തയാറാക്കുക. വിശദ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക.

Share: