ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 18ന്

Share:

കൊല്ലം: മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ യില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ആഗ്രോ പ്രോസസിംഗ്, ബേക്കര്‍ ആന്റ് കണ്‍ഫക്ഷണര്‍, ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍ പ്രോസസിംഗ്, ഫുഡ് ബിവറേജസ് എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുകളില്‍ നിയമനത്തിനുള്ള  അഭിമുഖം ഓഗസ്റ്റ് 18ന് .

അതത് ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിംഗ് ടെക്‌നോളജി/ഫുഡ് ടെക്‌നോളജിയില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്റഗറിംഗ് ടെക്‌നോളജി/ഫുഡ് ടെക്‌നോളജി ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയുമാണ് യോഗ്യത.

താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.

ഫോണ്‍: 0474-2793714, 2797636.

Share: