അക്രഡിറ്റഡ് എഞ്ചിനീയര്‍:അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരികളായിരിക്കണം. ബ്ലോക്ക് പരിധിയിലുളള പഞ്ചായത്തില്‍ സ്ഥിരതാമസമുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകള്‍ ഫെബ്രുവരി ആറിന് വൈകിട്ട് അഞ്ചിന് മുമ്പായി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കൈതാരം.പി.ഒ പിന്‍ 683519 വിലാസത്തില്‍ സമര്‍പ്പിക്കണം. ഇ-മെയില്‍ ആയും അപേക്ഷ നല്‍കാം. bdonparavur@gmail.com .

Share: