കമ്പ്യൂട്ടര്‍ അസിസ്റ്റൻറ്/എല്‍.ഡി.ടൈപ്പിസ്റ്റ്

Share:

കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റൻറ്/എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യയുള്ളവരെയും പരിഗണിക്കും.

പ്രായപരിധി : 62 വയസ്.

ഫോട്ടോ പതിച്ച ബയോഡേറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ‘ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം” വിലാസത്തില്‍ നവംബര്‍ പത്തിനകം ലഭിക്കണം.

Share: