സിവില്‍ സര്‍വ്വീസ് : ഒന്നാം റാങ്കുകാരിക്ക് 52 ശതമാനം !

Share:

ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ മാര്‍ക്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് നേടിയ ഡല്‍ഹി സ്വദേശി ടീന ദാബി 52.49 ശതമാനം മാര്‍ക്കാണ് നേടിയത്. രണ്ടാം റാങ്കുകാരനായ ആമീര്‍ ഉല്‍ ഷാഫി ഖാന്‍ 50.27 ശതമാനവും മൂന്നാം റാങ്കുകാരന്‍ ജസ്മീത് സിംഗ് സാധു 50.07 ശതമാനവും മാര്‍ക്ക് കരസ്ഥമാക്കി.
ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷ യുടെ ചോദ്യങ്ങൾ ഇത്തവണ പ്രയാസമേറിയതായിരുന്നു. യു.പി.എസ്.സി ചോദ്യങ്ങൾ കടുപ്പിച്ചതാണ് ഈ വര്‍ഷത്തെ മാര്‍ക്ക് നിലവാരം താഴാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 1,750 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയും (മെയിന്‍), 275 മാര്‍ക്കിന്റെ അഭിമുഖ പരീക്ഷയും അടിസ്ഥാനമാക്കിയാണ്‌ സിവില്‍ സര്‍വ്വീസ് പട്ടിക തയ്യാറാക്കുന്നത്.
യു.പി.എസ്.സിയാണ് എല്ലാ വര്‍ഷവും സിവില്‍ സര്‍വീസ് പരീക്ഷ സംഘടിപ്പിക്കുന്നത്. ലക്ഷക്കണക്കിന് പേരെഴുത്തുന്ന പ്രിലിമിനറി പരീക്ഷയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടാം ഘട്ടമായ മെയിന്‍ പരീക്ഷയില്‍ പങ്കെടുക്കാം.
ഒന്നാം റാങ്ക് നേടിയ ടീന ദാബിക്ക് 1,063 മാര്‍ക്കാണുള്ളത്. രണ്ടും മൂന്നും റാങ്കുകാര്‍ യഥാക്രമം 1,018 , 1,014 എന്നിങ്ങനെയാണ് മാര്‍ക്ക് നേടിയത്.

Share: