ഗസ്റ്റ് അധ്യാപക നിയമനം

Share:
    തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഗണിതശാസ്ത്രവിഭാഗത്തില്‍ ഒന്നാം സെമസ്റ്ററില്‍ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപകരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഗണിതശാസ്ത്രത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദവും യു.ജി.സി നെറ്റ് പരീക്ഷയുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ  12ന് രാവിലെ പത്ത് മണിക്ക് ഗണിതശാസ്ത്രവിഭാഗം മേധാവിയുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
Share: