ജില്ലാ റിസോഴ്‌സ് സെന്റര്‍: അപേക്ഷ ക്ഷണിച്ചു

Share:

കൊല്ലം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയാസൂത്രണ ജില്ലാ റിസോഴ്‌സ് സെന്ററില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ജില്ലാ കലക്ടര്‍ അപേക്ഷ ക്ഷണിച്ചു.

അഭ്യസ്തവിദ്യരും വിദഗ്ധരും സന്നദ്ധ സേവനത്തില്‍ തല്‍പ്പരരുമായ യുവതീയുവാക്കള്‍, വികസന-ഗവേഷണ സാങ്കേതിക സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും പ്രൊഫഷണലുകള്‍, സര്‍വീസില്‍ നിന്നും വിരമിച്ച ഭരണ നിര്‍വഹണ വികസന രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.

യോഗ്യത, പ്രവൃത്തിപരിചയം  എന്നിവ സഹിതമുള്ള ബയോഡാറ്റ ഓഗസ്റ്റ് 31 നകം ജില്ലാ പ്ലാനിംഗ് ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

ഇ-മെയില്‍: dpokollam@gmail.com

Tagsdpo
Share: