പൊതുവിജ്ഞാനം : സമുദ്രം, കടൽ, നദി

Share:

സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് ഉൾപ്പെടെയുള്ള ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തുന്ന പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ള ചോദ്യങ്ങളും ശരി ഉത്തരവും ഇതോടൊപ്പം ചേർത്തിരിക്കുന്നു. സമുദ്രം, കടൽ, നദി എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളും ഉത്തരവും. ഓർമ്മ ശക്തി പരിശോധിക്കാനും കൂടുതൽ പഠിക്കാനും MOCK EXAMINATION സഹായകമാകും. ഓരോ തവണയും 80 % മാർക്ക് നേടിയെടുക്കാൻ കഴിഞ്ഞാൽ തീർച്ചയായും പരീക്ഷയിൽ ഉയർന്ന നിലയിൽ വിജയിക്കാൻ കഴിയും.

  • തയ്യാറാക്കിയത് : സ്കോബിൾ ജോർജ്

1 . വേദകാലത്ത് ‘രത്നാകര’ എന്നറിയപ്പെട്ട സമുദ്രം?
ഉത്തരം : ഇന്ത്യൻ മഹാസമുദ്രം

2 . അന്താരാഷ്ട്ര സമുദ്ര ദിനം?
ഉത്തരം : ജൂൺ 8

3 . സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം?
ഉത്തരം : ഓഷ്യാനോഗ്രാഫി

4 . അറബിക്കടൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്?
ഉത്തരം : സിന്ധുസാഗർ

5 . കേരളത്തിൻ്റെ തീരപ്രദേശങ്ങളിൽ സുനാമിത്തിരമാലകൾ അനുഭവപ്പെട്ട വർഷം ?
ഉത്തരം : 2004

6 . സുനാമിത്തിരമാലകളുടെ വേഗം ?
ഉത്തരം : മണിക്കൂറിൽ 800 കി.മീ. വരെ

7 . കേരളത്തിൻ്റെ തീരങ്ങളിൽ കടുത്ത കടലാക്രമണ ഭീഷണിയുണ്ടാവുന്ന കലയാളവ് ?
ഉത്തരം : തെക്ക്-പടിഞ്ഞാറൻ മൺസൂൺകാലം

8 . ബംഗാൾ ഉൾക്കടൽ പ്രാചീനകാലത്ത് വിളിക്കപ്പെട്ടത് ഏത് പേരിലാണ് ?
ഉത്തരം : ചോളതടാകം

9 . മൺസൂൺ കാലത്തിൻ്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ ചെമ്മീൻ, മത്തി, അയല തുടങ്ങിയ മൽസ്യങ്ങൾ കൂട്ടത്തോടെയെത്തുന്ന പ്രതിഭാസത്തിൻറെ പേര് ?
ഉത്തരം : ചാകര

10 . ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ സമുദ്രജലനിരപ്പിനുണ്ടാകുന്ന ഉയർച്ചയും താഴ്ചയും ഏത് പേരിൽ അറിയപ്പെടുന്നു?
ഉത്തരം : വേലിയേറ്റം- വേലിയിറക്കം

11 . ബർമുഡാ ട്രയാംഗിൾ, സർഗാസൊ കടൽ എന്നിവ ഏത് സമുദ്രത്തിൻറെ ഭാഗമാണ്?
ഉത്തരം : അറ്റ്ലാൻറിക്

12 ശാന്തസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം?
ഉത്തരം : ചാലഞ്ചർ ഡിപ്പ്

13 . ജയിംസ് കാമറോണിനെ ചലഞ്ചർ ഗർത്തത്തിൽ എത്തിച്ച അന്തർവാഹിനി?
ഉത്തരം : ഡീപ് സീ ചലഞ്ചർ

14 . സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരുന്ന അവസരങ്ങളിലുണ്ടാവുന്ന ശക്തമായ വേലിയേറ്റങ്ങളേവ?
ഉത്തരം : വാവുവേലികൾ

15 . വാവുവേലികൾ ഉണ്ടാവുന്ന ദിവസങ്ങൾ ?
ഉത്തരം : അമാവാസി, പൗർണമി

16 . സൂര്യനും ചന്ദ്രനും ഭൂമിയും 90 ഡിഗ്രി കോണീയ അകലങ്ങളിൽ എത്തുമ്പോൾ സംഭവിക്കുന്ന ദുർബലമായ വേലികളേവ?
ഉത്തരം : സപ്തമിവേലികൾ (നിപ് ടൈഡ്സ്)

17 . അമാവാസി, പൗർണമി എന്നിവയ്ക്കുശേഷം എത്ര ദിവസം കഴിയുമ്പോഴാണ് സൂര്യനും ഭൂമിയും ചന്ദ്രനും 90 ഡിഗ്രി കോണീയ അകലത്തിലെത്തുന്നത്?
ഉത്തരം : ഏഴ് ദിവസം

18 . ‘യൂറോപ്പിലെ പുതപ്പ്’ എന്നറിയപ്പെടുന്ന സമുദ്രജലപ്രവാഹം?
ഉത്തരം : ഗൾഫ് സ്ട്രീം

19. ‘മഞ്ഞക്കടൽ’ എന്നറിയപ്പെടുന്ന കടൽ?
ഉത്തരം : കിഴക്കൻ ചൈനാക്കടൽ

20. രണ്ടു തരത്തിലുള്ള സമുദ്രജലപ്രവാഹങ്ങൾ ഏതെല്ലാം?
ഉത്തരം : ഉഷ്ണജലപ്രവാഹം , ശീതജലപ്രവാഹം

21 . ഉഷ്ണമേഖലയിൽനിന്നോ ഉപോഷ്ണമേഖലയിൽ നിന്നോ സഞ്ചരിച്ച് ധ്രുവീയ-ഉപധ്രുവീയ മേഖലകളിലേക്ക് ഒഴുകിയെത്തുന്ന സമുദ്രജലപ്രവാഹങ്ങളേവ ?
ഉത്തരം : ഉഷ്ണ ജലപ്രവാഹങ്ങൾ

22 . സമുദ്രജലപ്രവാഹങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകമേത്?
ഉത്തരം : സമുദ്രജലത്തിൻ്റെ സാന്ദ്രതവ്യത്യാസം

23 . ഉഷ്ണ-ശീതജല പ്രവാഹങ്ങൾ സന്ധിക്കുന്ന പ്രദേശങ്ങളിൽ ഉണ്ടാകുന്നത്?
ഉത്തരം : മൂടൽമഞ്ഞ്

24 .ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിൻറെ എത്ര ശതമാനമാണ് ജലം?
ഉത്തരം : 71%

25. സമുദ്ര ജലത്തിൻറെ ശരാശരി ഊഷ്മാവ്?
ഉത്തരം : 17° C

26 . ഇംഗ്ലീഷ് അക്ഷരമാലയിലെ ‘S’ ആകൃതിയിൽ ഉള്ള സമുദ്രം?
ഉത്തരം : അറ്റ്ലാൻറിക്

27 . സമുദ്രത്തിൻറെ ദൂരം അളക്കുന്ന യൂണിറ്റ്?
ഉത്തരം : നോട്ടിക്കൽ മൈൽ

28 . ഉഷ്ണജലപ്രവാഹമായ ഗൾഫ് സ്ട്രീം, ശീതജല പ്രവാഹമായ ലാബ്രഡോർ, എന്നിവ സന്ധിക്കുന്ന പ്രദേശത്തുള്ള ലോകത്തിലെ പ്രധാന മൽസ്യബന്ധന കേന്ദ്രമേത്?
ഉത്തരം : ഗ്രാൻഡ് ബാങ്ക്സ്

29 ഏത് സമുദ്രത്തിലാണ് ഗ്രാൻഡ് ബാങ്ക്സ് സ്ഥിതിചെയ്യുന്നത്?
ഉത്തരം : വടക്കൻ അറ്റ്ലാൻറിക്

30 .ചാലക്കടൽ (ഹെറിങ് പോണ്ട്) എന്നറിയപ്പെടുന്ന സമുദ്രഭാഗം ?
ഉത്തരം : വടക്കൻ അറ്റ്ലാൻറിക്

31 . സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം?
ഉത്തരം : സോഡിയം ക്ലോറൈഡ്

32 .കടൽത്തറകളിൽ ഉണ്ടാകുന്ന അഗ്നിപർവ്വതങ്ങളും ഭൂകമ്പങ്ങളും മൂലമുണ്ടാകുന്ന വിനാശകാരികളായ വൻ തിരമാലകൾ?
ഉത്തരം : സുനാമികൾ

33 . സമുദ്രത്തിൻറെ ആഴം അളക്കുന്ന യൂണിറ്റ്?
ഉത്തരം : ഫാത്തം

34 . കപ്പലുകളുടെ വേഗത അളക്കുന്ന യൂണിറ്റ്?
ഉത്തരം : നോട്ട് (Knot)

35 . പസഫിക്സ് സമുദ്രത്തിൻറെ വിസ്തൃതി ലോകത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ഭാഗമാണ്?
ഉത്തരം : മൂന്നിലൊന്ന് ഭാഗം

36 . ലവണത്വം ഏറ്റവും കുറഞ്ഞ ജലാശയങ്ങൾ?
ഉത്തരം : ആർട്ടിക്,ആന്റാർട്ടിക് സമുദ്രങ്ങൾ

37 . കരയിലെ ഏറ്റവും താഴ്ന്ന ജലാശയം?
ഉത്തരം : ചാവുകടൽ

38 . ലവണത്വം ഏറ്റവും കൂടുതലുളള കടൽ?
ഉത്തരം : ചെങ്കടൽ

39 .ലവണത്വം ഏറ്റവും കുറവുളള കടൽ?
ഉത്തരം : ബാൾട്ടിക് കടൽ

40 . എക്കോ സൗണ്ടർ, ഫാത്തോ മീറ്റർ, സോണാർ എന്നിവ എന്തിനായുള്ള ഉപകരണങ്ങളാണ് ?
ഉത്തരം : സമുദ്രത്തിൻറെ ആഴം അളക്കാൻ

41 . സർഗാസോ കടൽ സ്ഥിതിചെയ്യുന്ന സമുദ്രം?
ഉത്തരം : ഉത്തര അറ്റ്ലാന്റിക് സമുദ്രം

42. സർഗാസോ കടൽ അറിയപ്പെടുന്നത്?
ഉത്തരം : ജൈവ മരുഭൂമി

43. തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ?
ഉത്തരം : സർഗാസോ കടൽ

44 . പസഫിക്സ് സമുദ്രത്തിൻറെ വിസ്തൃതി ലോകത്തിൻറെ ആകെ വിസ്തൃതിയുടെ എത്ര ഭാഗമാണ്?
ഉത്തരം : മൂന്നിലൊന്ന് ഭാഗം

45 സമുദ്രത്തിൻ്റെ ദൂരം അളക്കുന്ന യൂണിറ്റ്?
ഉത്തരം : നോട്ടിക്കൽ മൈൽ

46 .ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ പതിക്കുന്നത്?
ഉത്തരം : അറ്റ്ലാന്റിക് സമുദ്രത്തിൽ

47 . ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ പതിക്കുന്നത്?
ഉത്തരം : മെഡിറ്ററേനിയൻ കടലിൽ

48 . കടലിൻറെ പ്രത്യേക ഭാഗത്ത് ആൽഗകൾ അനിയന്ത്രിതമായി പെരുകുന്നതിന്റെ ഫലമായി ഉണ്ടാകുന്നത്?
ഉത്തരം : ചുവപ്പ് വേലിയേറ്റം

49 .2004 സെപ്തംബറിൽ കേരളത്തിൽ ചുവപ്പ് വേലിയേറ്റം ഉണ്ടായ ജില്ലകൾ?
ഉത്തരം : കൊല്ലം, തിരുവനന്തപുരം

50 .ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം?
Ans : കണ്ട്ല (ഗുജറാത്ത്)

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും മാതൃകാ പരീക്ഷ (MOCK EXAMINATION ) പരിശീലിക്കുന്നതിനും കഴിവ് പരിശോധിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക : https://careermagazine.in/subscribe/

Share: